സിനിമകളിലും സീരിയലുകളിലും പരസ്യചിത്രങ്ങളിലുമൊക്കെ ബാലതാരമായി തിളങ്ങി മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയ അക്ഷര കിഷോറിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ‘ഇതു കറുത്ത മുത്തിലെ ബാല മോളല്ലേ...ആളാകെ മാറിപ്പോയല്ലോ...’ എന്നാണ് ആരാധകർ അതിശയത്തോടെ ചോദിക്കുന്നത്.
സീരിയലുകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തതിനൊപ്പം സിനിമകളിലൂടെയും അക്ഷര ശ്രദ്ധിക്കപ്പെട്ടിരുന്നു. മത്തായി കുഴപ്പക്കാരനല്ല, ആടുപുലിയാട്ടം, ഹലോ നമസ്തേ, വേട്ട തുടങ്ങി നിരവധി സിനിമകളില്‍ അക്ഷര അഭിനയിച്ചു. ചില പരസ്യ ചിത്രങ്ങളിലും താരം തിളങ്ങി.