കഴുത്തിൽ വിജയ്‌യുടെ ചിത്രവും തൂക്കി കയ്യിൽ വിജയ്‌യുടെ ചിത്രമുള്ള പ്ലക്കാർഡും പിടിച്ച് നടക്കുന്ന താരത്തിന്റെ കടുത്ത ആരാധകൻ ഉണ്ണിക്കണ്ണൻ മംഗലം ഡാം സോഷ്യൽ മീഡിയയ്ക്ക് സുപരിചിതനാണ്.
പലതവണ വിജയ്‌യെ കാണാന്‍ ശ്രമിച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു ഉണ്ണിക്കണ്ണന്‍. ഒടുവില്‍ വിജയ്‌യെ കാണാന്‍ പാലക്കാട് നിന്നു ചെന്നൈയിലേക്ക് കാല്‍നടയാത്ര നടത്തി ഈ കടുത്ത ആരാധകൻ തന്റെ മോഹം സാധിച്ചത് കഴിഞ്ഞ ദിവസമാണ്. യാത്ര ആരംഭിച്ച് 35-ാം ദിവസം താൻ വിജയ്‍യെ നേരില്‍ കണ്ടെന്ന് ഇന്‍സ്റ്റഗ്രാം വിഡിയോയിലൂടെ ഉണ്ണിക്കണ്ണന്‍ അറിയിച്ചു.
ഇപ്പോഴിതാ, നടൻ ബാലയെ സന്ദര്‍ശിച്ച വിഡിയോയും ഉണ്ണിക്കണ്ണന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നു.
‘രാത്രി ബാല ചേട്ടന്‍ വിളിച്ചു, ചെന്നൈയിലുണ്ട് കാണണമെന്ന് പറഞ്ഞു. വര്‍ഷങ്ങളായുള്ള ബന്ധമാണ്. ഒരു അനിയനെ പോലെ ഇടയ്ക്ക് വിളിക്കും. ഒരു വാച്ച് ഗിഫ്റ്റും തന്നു’.– ഉണ്ണിക്കണ്ണന്‍ പറയുന്നു.