പൊതുസ്ഥലത്ത് തന്നെ പിന്തുടർന്ന് വിഡിയോ പകർത്താൻ ശ്രമിച്ച യുവാവിന്റെ ഫോൺ നടൻ ഉണ്ണി മുകുന്ദൻ പിടിച്ചു വാങ്ങി പോക്കറ്റിലിടുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഉണ്ണി പിന്നീട് ഫോണ്‍ തിരിച്ച് കൊടുത്തു.
ഇപ്പോഴിതാ, സംഭവത്തിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഉണ്ണി. പലപ്രാവശ്യം വിഡിയോ എടുക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും യുവാവ് കേട്ടില്ലെന്നും ഗതികെട്ടാണ് ഫോണ്‍ പിടിച്ചു വാങ്ങിയതെന്നുമാണ് ഉണ്ണി പറയുന്നത്. സ്വകാര്യതയെ മാനിക്കാതെ, ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് ഉണ്ടായതെന്നും ഉണ്ണി. ഉണ്ണിയെ അനുകൂലിച്ച് നിരവധിയാളുകളാണ് രംഗത്തെത്തുന്നത്. ചിത്രമെടുക്കാന്‍ വരുന്നവരോട് അസ്വസ്തത കാണിക്കാറുള്ളയാളല്ല ഉണ്ണി. പക്ഷേ, ഇത്തരക്കാരോട് ഇങ്ങനെയേ പ്രതികരിക്കാനാകൂ എന്നാണ് അവർ പറയുന്നത്.
അതേസമയം ‘മാർക്കോ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന് നായകനായ ഗെറ്റ് സെറ്റ് ബേബി തിയറ്ററിൽ പ്രദർശനം തുടരുകയാണ്.