ADVERTISEMENT

ബാലനടി ദേവനന്ദയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു.

‘എന്നോടു ഭയങ്കര സ്നേഹമുള്ള ഏതോ ചേട്ടനോ ചേച്ചിയോ എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു. നാലഞ്ച് ദിവസത്തിനുള്ളിൽ തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പലരും ചോദിച്ചു ബ്ലോക്ക് ചെയ്തതാണോ എന്നൊക്കെ. സത്യത്തിൽ ഹാക്ക് ചെയ്യപ്പെട്ടാണ്. സ്കൂളിൽ പരീക്ഷ തുടങ്ങുകയാണ്. ക്ലാസില്‍ മുഴുവൻ സമയം പോകുവാൻ പറ്റിയില്ലെങ്കിലും കൂട്ടുകാർ നോട്ട്സ് ഒക്കെ അയച്ചു തന്ന് സഹായിക്കും. നോട്ട്സ് വരുമ്പോൾ തന്നെ പഠിച്ചു വയ്ക്കും. അതുകൊണ്ട് ടെൻഷനൊന്നുമില്ല’. – ദേവനന്ദ പറയുന്നു.

ADVERTISEMENT

തൊട്ടപ്പൻ, മൈ സാന്റ, മാളികപ്പുറം, 2018, നെയ്മർ എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ അഭിനയിച്ച ദേവനന്ദ രാജഗിരി സ്കൂളിലെ വിദ്യാർഥിയാണ് ദേവനന്ദ.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT