തിരുവനന്തപുരത്ത് താമസിക്കുന്ന മലയാളത്തിന്റെ പ്രിയനടിമാരുടെ കൂട്ടായ്മയാണ് ‘ലവ്ലീസ് ഓഫ് ട്രിവാൻഡം’. ഇവർ ഇടയ്ക്കിടെ ഒത്തുചേരാറുണ്ട്. ഈ സൗഹൃദക്കൂട്ടായ്മകളുടെ വിഡിയോയും ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഇപ്പോഴിതാ, ഇവരുടെ പുതിയ കൂടിച്ചേരലിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ഇപ്പോഴിതാ കാര്‍ത്തിക, ജലജ, മേനക ഇവരോടൊപ്പമുളള ചിത്രം പങ്കുവെച്ചെത്തിയിരിക്കുകയാണ് നടി പ്രവീണ. ക്യൂട്ടിപീ, ചേച്ചീസ്, ലവ്‌ലീസ് എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രങ്ങള്‍ പ്രവീണ പങ്കുവെച്ചത്.
വിമൻസ് ഡേ ആഘോഷിക്കാനായി കോവളത്തെ ഹോട്ടലിൽ ഒന്നിച്ചു കൂടിയതിന്റെ ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് നടിമാർ. ഈ കൂട്ടായ്മയുടെ രണ്ടാം വാർഷിക ആഘോഷം കൂടിയായിരുന്നു ഈ ഒത്തുച്ചേരൽ. കാർത്തിക, മേനക, വിന്ദുജ മേനോൻ, രാധ, ശ്രീലക്ഷ്മി, ജലക, പ്രവീണ, മഞ്ജു പിള്ള, സോന നായർ എന്നിവരെല്ലാം എത്തിയിരുന്നു.