തെന്നിന്ത്യൻ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് – മോഹൻലാൽ ചിത്രം ‘എമ്പുരാൻ’ ന്റെ ട്രെയിലർ നാളെ എത്തും. മാർച്ച് 20ന് ഉച്ചയ്ക്ക് 1:08ന് ആശീർവാദിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ റിലീസ്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ട്രെയിലറുകളും റിലീസ് ചെയ്യുന്നുണ്ട്.
ട്രെയിലർ റിലീസ് ചെയ്യുന്ന സമയം ഇതിനോടകം ചർച്ചയാണ്. ട്രെയിലർ റിലീസ് വാർത്ത സംവിധായകൻ പൃഥ്വിരാജ് പങ്കുവച്ചതും ഉച്ചയ്ക്ക് 1:08നാണ്.
ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് നിർമാണം.