ADVERTISEMENT

വിവാഹ വാർഷിക ദിനത്തിൽ ഭർ‌ത്താവിനൊപ്പമുള്ള മനോഹരചിത്രം പങ്കുവച്ച് നടി മൈഥിലി. ‘To our Forever Happy Anniversary’ എന്ന കുറിപ്പോടെയാണ് ഭർത്താവ് സമ്പത്തിനൊപ്പമുള്ള ഫോട്ടോ താരം പോസ്റ്റ് ചെയ്തത്.

ആര്‍കിടെക്റ്റാണ് സമ്പത്ത്. വിവാഹ ജീവിതം മൂന്നാം വര്‍ഷത്തിലേക്ക് കടന്നതിന്റെ സന്തോഷം പങ്കുവച്ചാണ് താരം എത്തിയത്. സെലിബ്രിറ്റികളും ആരാധകരുമടക്കം നിരവധി ആളുകളാണ് ആശംസ അറിയിച്ചിട്ടുള്ളത്. ‘പാലേരി മാണിക്യം: ഒരു പാതിര കൊലപാതകത്തിന്റെ കഥ’ എന്ന രഞ്ജിത്ത് സിനിമയിലൂടെയാണ് മൈഥിലി സിനിമലോകത്ത് അരങ്ങേറ്റം കുറിച്ചത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT