സംവിധായകൻ ജി. മാര്‍ത്താണ്ഡന്‍ ഒരുക്കുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളല്‍’ ന്റെ ടൈറ്റില്‍ പോസ്റ്റര്‍ എത്തി. ചിത്രീകരണം ആരംഭിച്ചു. ‘ഒരു തനി നടന്‍ തുള്ളല്‍’ എന്നാണ് ടാഗ് ലൈന്‍. ജികെഎസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹനന്‍ നെല്ലിക്കാട്ട് നിര്‍മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ആധ്യ സജിത്ത് ആണ്. ബിനു ശശിറാം രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, പോളി വത്സന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ടിനി ടോം, മനോജ് കെ.യു, കുട്ടി അഖില്‍, ബിനു ശശിറാം, ജിയോ ബേബി, വൈക്കം ഭാസി, ബിപിന്‍ ചന്ദ്രന്‍, ശ്രീരാജ് എ.കെ.പി, നജു, സിദ്ധാര്‍ഥ് പ്രഭു, മാസ്റ്റര്‍ ശ്രീപധ്, സേതു ലക്ഷ്മി, ജസ്ന്യ കെ. ജയദീഷ്, ചിത്രാ നായര്‍, ബിന്ദു അനീഷ്, അജീഷ, ശ്രീയ അരുണ്‍, പ്രിയ കോട്ടയം, ലത ദാസ്, വര്‍ഷ, ജെറോം ജി, റോയ് തോമസ്, രശ്മി വിനോദ് എന്നിവരാണ്. ഹിരണ്‍ മഹാജന്‍, ജി മാര്‍ത്താണ്ഡന്‍ എന്നിവരാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
ഛായാഗ്രഹണം: പ്രദീപ് നായര്‍, സംഗീതം: രാഹുല്‍ രാജ്, ക്രിയേറ്റീവ് ഹെഡ്: അജയ് വാസുദേവ്, ശ്രീരാജ് എകെ.ഡി, എഡിറ്റര്‍: ജോണ്‍കുട്ടി, ആര്‍ട്ട്: സുജിത് രാഘവ്.