അമ്മ ബിന്ദു പങ്കജിന്റെ പിറന്നാൾ ആഘോഷമാക്കി നടി ഗായത്രി അശോക്. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. നടി ദിവ്യപ്രഭ, മീര വാസുദേവൻ, തുടങ്ങിയ താരങ്ങൾ ബിന്ദുവിന് പിറന്നാൾ ആശംസകളുമായി എത്തി.
കണ്ണൂർ സ്വദേശിയായ ബിന്ദു പങ്കജ് ടെലിവിഷൻ സീരിയൽ രംഗത്ത് സജീവമാണ്. ഡിവൈഎസ്പിയാണ് ബിന്ദുവിന്റെ ഭർത്താവ് അശോക്. ‘ലഡു’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ഗായത്രി സ്റ്റാർ, മെമ്പർ രമേശൻ 9-ാം വാർഡ്, സ്വർഗത്തിലെ കട്ടുറുമ്പ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി. മഞ്ജു വാരിയർ പ്രധാന വേഷത്തിലെത്തിയ ‘ഫൂട്ടേജി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ എത്തിയപ്പോൾ ഗായത്രിയുടെ ലുക്ക് വൈറലായിരുന്നു.