ADVERTISEMENT

കൊച്ചി ശാസ്ത്ര - സാങ്കേതിക സര്‍വകലാശാലയില്‍ (കുസാറ്റ്) നിന്നു ഡോക്ടറേറ്റ് നേടി നടി മുത്തുമണി സോമസുന്ദരം. ‘ഇന്ത്യന്‍ സിനിമയിലെ സംവിധായകരുടെയും എഴുത്തുകാരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ 1957 ലെ പകര്‍പ്പവകാശ നിയമത്തിന്റെ പ്രസക്തി’ എന്ന വിഷയത്തിൽ ഡോ. കവിത ചാലയ്ക്കലിന്റെ കീഴിലാണ് താരം ഗവേഷണം പൂര്‍ത്തിയാക്കിയത്.

കുസാറ്റിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഐപിആര്‍ സ്റ്റഡീസിലാണ് പി.എച്ച്.ഡി പഠനം പൂര്‍ത്തിയാക്കിയത്. സംവിധായകനും തിരക്കഥാകൃത്തുമായ പി.ആര്‍. അരുണ്‍ ജീവിത പങ്കാളി കൂടിയാണ് മുത്തുമണി.

ADVERTISEMENT

അഭിഭാഷകയുമാണ് മുത്തുമണി. 2006ല്‍ മോഹൻലാല്‍ ചിത്രം‌‘രസതന്ത്ര’ത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം. തുടര്‍ന്ന് വിനോദ യാത്ര, കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി, ഹൗ ഓള്‍ഡ് ആര്‍ യു, ഒരു ഇന്ത്യന്‍ പ്രണയകഥ, ലൂക്കാ ചുപ്പി, ഇന്നത്തെ ചിന്താവിഷയം, അന്നയും റസൂലും തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു.

ADVERTISEMENT
ADVERTISEMENT