നിലവിൽ കേരളത്തിൽ നിന്നു ഏറ്റവും അധികം പണം വാരിയ ചിത്രം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018’ ആണ്. ആ റെക്കോഡ് വരും ദിവസങ്ങളിൽ മോഹൻലാൽ നായകനായ ‘തുടരും’ മറികടക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ, ഈ പ്രതീക്ഷ പങ്കുവച്ച് മോഹൻലാൽ ഫാൻ പേജിൽ വന്ന പോസ്റ്റും അതിന് ജൂഡിന്റെ മറുപടിയുമാണ് വൈറലാകുന്നത്.
കേരള ബോക്സ് ഓഫിസിലെ പുതിയ ടോപ്പ് ഗ്രോസർ വരുന്നു എന്നാണ് പോസ്റ്റ്. ‘2018’നെ ചാടിക്കടക്കുന്ന മോഹൻലാൽ കഥാപാത്രം ഷൺമുഖനെ പോസ്റ്ററിൽ കാണാം. ഇതിനു, ‘ലാലേട്ടനെ വച്ച് ഞാൻ തന്നെ ഇതും തൂക്കും’ എന്നാണ് ജൂഡ് ആന്തണി ജോസഫിന്റെ മറുപടി. ജൂഡ് നൽകിയ ഈ മറുപടിക്ക് വലിയ കയ്യടിയാണ് ലഭിക്കുന്നത്.
89 കോടിയാണ് ‘2018’ കേരളത്തിൽ നിന്ന് നേടിയത്. ‘തുടരും’ ഇതുവരെ 73 കോടിയിലധികം രൂപയാണ് കേരളത്തിൽ നിന്ന് നേടിയിരിക്കുന്നത്. സിനിമ രണ്ടാം വാരത്തിലേക്കു കടക്കുമ്പോഴും തിയറ്ററുകള്‍ നിറഞ്ഞാണ് പ്രദർശനം തുടരുന്നത്.