ADVERTISEMENT

ജോജു ജോർജ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ‘പണി’ക്കു രണ്ടാം ഭാഗം വരുന്നു. ‘പണി’യുടെ തുടർച്ചയല്ല രണ്ടാം ഭാഗം.

‘പണി 2 സ്ക്രിപ്റ്റ് ഇതിനകം പൂർത്തിയായി. ഷൂട്ടിങ്ങിന് തയാറെടുപ്പുകൾ തുടങ്ങി. പുതിയ ചിത്രത്തിൽ പുതിയ കഥ, പുതിയ ലൊക്കേഷൻ, പുതിയ ആർട്ടിസ്റ്റുകൾ, കഥാപാത്രങ്ങൾ...എല്ലാം പുതിയതായിരിക്കും. പണിയുടെ തുടർച്ച ആയിരിക്കില്ല പണി 2. ഇന്ത്യയിലെ മുൻനിര സാങ്കേതിക വിദഗ്ധർ ആയിരിക്കും ഈ സിനിമയ്ക്കു പിന്നിൽ പ്രവർത്തിക്കുന്നത്’. – ജോജു ജോർജ് പറയുന്നു.

ADVERTISEMENT

ആദ്യ ഭാഗത്തേക്കാൾ വലിയ ക്യാൻവാസിൽ ആയിരിക്കും ചിത്രം ഒരുക്കുന്നത്. ജോജു തന്നെയാണ് തിരക്കഥയും സംവിധാനവും. ഇതൊരു ഫ്രാഞ്ചൈസിയായി ഒരുക്കാനാണ് ജോജുവിന്റെ തീരുമാനം. അതിൽ മൂന്നാമത്തേതായ ‘പണി 3’ ഏറ്റവും തീവ്രമായ ചിത്രം ആയിരിക്കും, അതിലും പ്രധാന വേഷങ്ങൾ പുതുമുഖങ്ങൾക്കായിരിക്കും.

ADVERTISEMENT
ADVERTISEMENT