ആന്റണി വർഗീസ് നായകനാകുന്ന ‘കാട്ടാള’ന്റെ പുതിയ പോസ്റ്റർ വൈറൽ. ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന പുതിയ ചിത്രമാണിത്.
പോസ്റ്ററിൽ മഴുവുമേന്തി മുഖം കാട്ടാതെ പുറം തിരിഞ്ഞു നിൽക്കുന്ന നായകനെ കാട്ടാന തുമ്പിക്കൈകൊണ്ട് പിടിച്ചിരിക്കുന്ന ദൃശ്യമാണ് പോസ്റ്ററില്‍. കാട്ടാനയ്ക്ക് ഒരു കൊമ്പ് മാത്രമാണ് ഉള്ളത്. നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന സിനിമ വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. തന്റെ യഥാർത്ഥ പേരായ ആന്റണി വർഗ്ഗീസ് എന്ന പേരിൽ തന്നെയാണ് താരം ഈ ചിത്രത്തിൽ എത്തുന്നതെന്ന പ്രത്യേകത കൂടിയുണ്ടത്രേ. ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും എന്നാണ് സൂചന.