നടൻ വിനായകനെ കഴിഞ്ഞ ദിവസം കൊല്ലം അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്തത് വാർത്തയായിരുന്നു. കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ പ്രശ്നമുണ്ടാക്കിയതിനാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് വിനായകനെ കസ്റ്റഡിയിലെടുത്തത്.
ഹോട്ടൽ ജീവനക്കാരൻ മോശമായി പെരുമാറിയെന്ന് ആരോപിച്ച് വിനായകൻ തന്നെയാണ് പൊലീസിനെ വിളിച്ചുവരുത്തിയെന്നും പറയുന്നുണ്ട്. സ്റ്റേഷനിലെത്തിയ ശേഷം പൊലീസ് ഉദ്യോഗസ്ഥരോട് വിനായകൻ തട്ടിക്കയറി. തന്നെ എന്തിനാണ് പിടിച്ചുവച്ചിരിക്കുന്നതെന്നും തനിക്ക് ഒരു പരാതി നൽകാനുണ്ടെന്നും പറഞ്ഞാണ് നടൻ ബഹളം വച്ചത്.
വിനായകനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. പിന്നീടാണ് അഞ്ചാലുംമൂട് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്.