തമിഴകത്തിന്റെ പുത്തൻ താരോദയം പ്രദീപ് രംഗനാഥൻ നായകനാകുന്ന ‘ഡ്യൂഡ്’ ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റും ആദ്യ ടീസറും എത്തി. മമിത ബൈജുവാണ് ചിത്രത്തിൽ നായിക. സംവിധായിക സുധ കൊങ്കരയുടെ അസോസിയേറ്റ് ആയിരുന്ന കീർത്തിശ്വരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്.
അനു ഇമ്മാനുവേൽ, ഐശ്വര്യ ശർമ, ആര്‍ ശരത്‍കുമാര്‍, ഹൃദു ഹാറൂണ്‍ തുടങ്ങിയവര്‍ക്കൊപ്പം ദ്രാവിഡ്, സെല്‍വം, രോഹിണി എന്നിവരും വേഷമിടുന്നു. സായ് അഭയങ്കാരാണ് സംഗീത സംവിധാനം. മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമാണം.