യുവനായകൻ രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയുടെ ട്രെയിലർ എത്തി. ചിത്രം മെയ് 23നു തിയറ്ററുകളിൽ എത്തും.
ഫ്രാഗ്രന്‍റ് നേച്ചർ ഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറിൽ ആൻ, സജീവ്,അലക്സാണ്ടർ മാത്യു എന്നിവർ ചേർന്നാണ് യുണൈറ്റഡ് കിങ്‌ടം ഓഫ് കേരള നിർമ്മിക്കുന്നത്.
ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ. ജയൻ, ഡോക്ടർ റോണി, മനോജ് കെ യു,സംഗീത, മീര വാസുദേവ്, മഞ്ജു പിള്ള, സാരംഗി ശ്യാം തുടങ്ങിയവർക്കൊപ്പം അൽഫോൻസ് പുത്രൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഛായാഗ്രഹണം – സിനോജ് പി അയ്യപ്പൻ. ശബരീഷ് വർമ്മ എഴുതിയ വരികൾക്ക് രാജേഷ് മുരുകേശൻ സംഗീതം പകരുന്നു. എഡിറ്റർ - അരുൺ വൈഗ. ലൈൻ പ്രൊഡ്യൂസർ - ഹാരിസ് ദേശം.