ADVERTISEMENT

രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ വിൽ അന്ന രേഷ്മ രാജനും. അന്നയാണ് ഈ സന്തോഷവാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇതിഹാസ താരമായ രജനികാന്തിനെ നേരിട്ടു കണ്ടുവെന്നും അദ്ദേഹത്തിനൊപ്പം ‘ജയിലർ2’വിൽ അഭിനയിക്കാൻ സാധിക്കുന്നത് വലിയ ഭാഗ്യമാണെന്നും ലിച്ചി കുറിച്ചു.

കോഴിക്കോട് ചെറുവണ്ണൂരിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ആറുദിവസം രജനികാന്ത് കോഴിക്കോട്ടുണ്ടാകും. 20 ദിവസത്തെ ചിത്രീകരണമാണ് ഇവിടെ നടക്കുക. പാലക്കാട് അട്ടപ്പാടിയിലെ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷമാണ് രജനി കോഴിക്കോട് എത്തിയത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT