ADVERTISEMENT

സിനിമയുണ്ടാക്കി അത് നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെടുന്നതാണ് ഞങ്ങളുടെ ലഹരിയെന്ന് ‘തുടരും’ സംവിധായകൻ തരുൺ മൂർത്തി. സിനിമയുടെ ക്രിയേറ്റിവിറ്റിക്കു വേണ്ടി ഒരുതരത്തിലുമുള്ള ലഹരിയും ഉപയോഗിക്കുന്നയാളല്ല. തന്റെ കൂടെ സിനിമയിലുള്ള ആരെങ്കിലും അങ്ങനെ എന്തെങ്കിലും ഉപയോഗിക്കുന്നത് കണ്ടാൽ അടുത്തദിവസം മുതൽ അയാൾ സെറ്റിലുണ്ടാകില്ല. സിനിമയിലൂടെ ലഭിക്കുന്ന തിരിച്ചറിയലുകളും സ്നേഹവുമാണ് ലഹരി. മോഹൻലാൽ എന്ന നടനോടുള്ള സ്നേഹത്തിന്റെ പകുതിയാണ് തനിക്ക് കിട്ടുന്നത്. ആ സന്തോഷം തേടിയുള്ള യാത്രയാണ് തന്നെ സംവിധായകൻ ആക്കിയതെന്നും കൈരളി ഇന്റർനാഷണൽ കൾച്ചറൽ ഫെസ്റ്റിവെലിന്റെ ഭാഗമായി ‘തുടരുമോ കഥയുടെ കാലം’ എന്ന വിഷയത്തിൽ സംസാരിക്കവേ തരുൺ മൂർത്തി പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT