ADVERTISEMENT

മലയാളത്തിന്റെ പ്രിയനടനാണ് ശരത് ദാസ്. സിനിമയിലും സീരിയൽ രംഗത്തും സജീവമാണ് അദ്ദേഹം. പത്രം, മധുരനൊമ്പരക്കാറ്റ്, ദേവദൂതൻ തുടങ്ങി ശ്രദ്ധേയ സിനിമകളിൽ മികച്ച വേഷങ്ങളിലെത്തിയ ശരത് സീരിയൽ രംഗത്തേക്കെത്തിയപ്പോൾ അവിടെയും തിരക്കുള്ള താരമായി.

ഇപ്പോഴിതാ, ശരത്തിന്റെ സ്ത്രീ വേഷത്തിലുള്ള ചില പഴയ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ വൈറൽ. ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത ചട്ടമ്പിക്കല്യാണി എന്ന പരമ്പരയിലാണ് ശരത് പെൺവേഷത്തിലെത്തിയത്. ഈ ചിത്രങ്ങൾ കോർത്തിണക്കിയ വിഡിയോ താരം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചു.

ADVERTISEMENT

ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

ADVERTISEMENT
ADVERTISEMENT