മോഹൻലാൽ നായകനായ ‘തുടരും’ മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും വിജയക്കുതിപ്പ് തുടരവേ, സിനിമ കണ്ട് ഇഷ്ടപ്പെട്ട തമിഴ് താരസഹോദരങ്ങളായ സൂര്യയും കാർത്തിയും സംവിധായകന്‍ തരുൺ മൂർത്തിയെ വീട്ടിലേക്കു ക്ഷണിച്ചു വരുത്തി അഭിനന്ദിച്ചു.
സൂര്യ, ജ്യോതിക, കാർത്തി എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും തരുൺ പങ്കുവച്ചു. കുടുംബസമേതമാണ് തരുൺ എത്തിയത്.
‘എന്നെ ക്ഷണിച്ചതിനും മലയാളസിനിമയോടും ലാൽ സാറിനോടുമുള്ള നിങ്ങളുടെ സ്നേഹത്തിനും കരുതലിനും നന്ദിയുണ്ട്. ഒരു വികാരം, പല നിർവചനങ്ങൾ. ആ വികാരത്തിന്റെ പേരാണ് മോഹൻലാൽ’.– കാർത്തിക്കൊപ്പമുള്ള ചിത്രത്തിനൊപ്പം അദ്ദേഹത്തെ തരുൺ മൂർത്തി കുറിച്ചു.