ADVERTISEMENT

തമിഴ് സിനിമയുടെ ഇഷ്ടതാരം വിജയ് സേതുപതിയെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടൻ ഇർഷാദ് അലി. വിജയ് തനിക്ക് ഉമ്മ തരുന്നതിന്റെയും താൻ വിജയ്ക്ക് ഉമ്മകൊടുക്കുന്നതിന്റെയും ചിത്രങ്ങൾ അദ്ദേഹം പങ്കുവച്ചു.

‘ഇവിടെ വരുന്നവർക്കെല്ലാം ഉമ്മ കൊടുക്കുന്നുണ്ടെന്ന് കേട്ടു.
വാങ്കോ സർ
തിരിച്ചു തരുന്നതിൽ വല്ല വിരോധം ?
കൊടുങ്കോ സർ...
ലാളിത്യം ഉടൽ പൂണ്ടപോലൊരു മനുഷ്യൻ’ എന്ന്, രണ്ടുപേർ തമ്മിലുള്ള സംഭാഷണരൂപത്തിലാണ് ചിത്രങ്ങൾക്കൊപ്പമുള്ള കുറിപ്പ്.

ADVERTISEMENT

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ എന്ന ചിത്രത്തിൽ ഒരു വേഷത്തിൽ ഇർഷാദ് അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിൽ വിജയ് സേതുപതിയും സാന്നിധ്യമാണ്.

ADVERTISEMENT
ADVERTISEMENT