ADVERTISEMENT

നാട്ടിലെ ഉത്സവത്തിനു സംഘടിപ്പിച്ച ഗാനമേളയ്ക്കു പെൺകുട്ടികൾ കയ്യടിച്ച് ആഘോഷിച്ചതു ചോദ്യം ചെയ്യുന്ന ആളുകളുടെ വിഡിയോ ഒരു പെൺകുട്ടി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചത് ചർച്ചയായിരുന്നു.പെൺകുട്ടികൾ ഗാനമേള ആസ്വദിച്ച് നിന്നപ്പോൾ ‘ഇതൊന്നും ഇവിടെ നടക്കില്ല, വീട്ടിൽ പോയി ആഘോഷിച്ചാല്‍’ മതിയെന്ന അർഥത്തിൽ മോശമായി സംസാരിക്കുന്ന ആളുകളെ വിഡിയോയിൽ കാണാം.

‘ഉത്സവം, ഗുണ്ടായിസം. ഇത് എന്റെ നാട്ടിൽ മാർച്ച് 4നു നടന്ന സംഭവം ആണ്. മാന്യമായാ രീതിയിയിൽ ഗാനമേള ആസ്വദിച്ചുകൊണ്ട് നിന്ന ഞങ്ങളോട് വളരെ മോശമായ രീതിയിൽ സംസാരിക്കുകയും ‘വീട്ടിൽ പോയി നിരങ്ങാനും’ ആണു പറഞ്ഞത്. സ്പോട്ടിൽ തന്നെ പ്രതികരിക്കുകയും പൊലീസ് ഇടപെട്ടു അവരെ അവിടന്ന് മാറ്റുകയും ചെയ്തു.

ADVERTISEMENT

നമ്മുടെ അവകാശങ്ങളെ ചോദ്യം ചെയ്താൽ അത് എത്ര വല്യ ഗുണ്ട ആയാലും പ്രതികരിക്കുക തന്നെ ചെയ്യും. ഈ വിഡിയോ അന്ന് എനിക്ക് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാൻ സാധിച്ചില്ല, എന്റെ യൂട്യൂബ് ചാനലിൽ ആണ് ഞാൻ അപ്‌ലോഡ് ചെയ്തത്. എന്റെ അനുവാദം ഇല്ലാതെ വിഡിയോ പോസ്റ്റ്‌ ചെയ്യുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്’. – പെൺകുട്ടിയുടെ വാക്കുകൾ.

ഇപ്പോഴിതാ, ഈ വിഡിയോയ്ക്ക് താഴെ നടി അനുശ്രീ കമന്റിട്ടതാണ് വൈറൽ. ‘പറഞ്ഞത് അത്രയും പോരായിരുന്നു, അത്രയുമെങ്കിലും പറഞ്ഞത് നന്നായി’ എന്നാണ് അനുശ്രീ കുറിച്ചത്.

ADVERTISEMENT

മാർച്ച് ഒൻപതിനാണ് വിഡിയോ അപ്‍ലോഡ് ചെയ്തിരിക്കുന്നതെങ്കിലും അനുശ്രീയുടെ കമന്റ് വന്നതു കഴിഞ്ഞ ദിവസമാണ്.

ADVERTISEMENT
ADVERTISEMENT