വിപിന്‍കുമാര്‍-ഉണ്ണി മുകുന്ദന്‍ പ്രശ്നത്തിൽ, ഉണ്ണിയെ പിന്തുണച്ച് സംവിധായകന്‍ ഒമര്‍ ലുലു. ഉണ്ണി മുകുന്ദനിലെ നടനേക്കാൾ തനിക്ക് ഇഷ്ടം അദ്ദേഹത്തിലെ വ്യക്തിയെയാണെന്നും വന്ന വഴി മറക്കാത്ത താരമാണെന്നും അതിനാൽ നടൻ വിജയിക്കുമെന്നുമാണ് ഒമർ ലുലു ഫെയ്സ്ബുക്കിൽ കുറിച്ചത്.
‘എനിക്ക് ഉണ്ണിമുകുന്ദൻ എന്ന നടനേക്കാളും അയാളെന്ന വ്യക്തിയെയാണ് കൂടുതൽ ഇഷ്‌ടം ഞാന്‍ കണ്ട സിനിമാക്കാരിൽ വല്ല്യ കള്ളത്തരം ഒന്നും ഉള്ളിൽ ഒളിപ്പിക്കാത്ത, മുഖത്ത് നോക്കി കാര്യം പറയുന്ന വളരെ ജെനുവിനായ ഒരു മനുഷ്യൻ.
ഒരു വിജയം വന്നാൽ സ്വന്തം അപ്പനോട് പോലും ‘കോൻ ഏ തൂ’ എന്ന് ചോദിക്കുന്ന, വല്ല്യചന്ദനാദി തൈലം തേച്ച് എന്നും കുളിച്ചാ പോലും എല്ലാം മറക്കുന്ന സിനിമാക്കാരിൽ, വന്ന വഴി മറക്കാത്ത നന്ദിയുള്ള ഒരു മനുഷ്യൻ...അയാൾ വിജയിച്ചിരിക്കും
Have a nice day & Love u all’.– ഒമർ ലുലു കുറിച്ചു.