തെങ്കാശിയിലെ സുന്ദരേശൻ കോവിലിൽ ഭാര്യ കോകിലയുടെ പിറന്നാളിനോടനുബന്ധിച്ച് ആയിരം പേർക്ക് ഭക്ഷണം നൽകി നടൻ ബാല.
കോകിലയ്ക്കൊപ്പം ക്ഷേത്രത്തിൽ എത്തിയതിന്റെയും അവിടെ ചില പൂജകളൊക്കെ നടത്തുന്നതിന്റെയും ആരാധകരോടൊപ്പം ഫോട്ടോ എടുക്കുന്നതിന്റെയുമൊക്കെ വിഡിയോ താരം പങ്കുവച്ചിട്ടുണ്ട്.
കോകിലയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് നിരവധി ആളുകളാണ് പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.