ADVERTISEMENT

മാനേജരെ തല്ലിയെന്ന ആരോപണത്തില്‍ നടൻ ഉണ്ണി മുകുന്ദനെ പിന്തുണച്ച് സംവിധായകനും നടനുമായ മേജർ രവി. വളരെ പക്വത കുറഞ്ഞ കുട്ടി എന്നാണ് താൻ ഉണ്ണിയെ വിളിക്കുന്നതെന്ന് മേജർ രവി മാധ്യമങ്ങളോടു പറഞ്ഞു.

‘പത്ത് ഇരുപത് വർഷം മുമ്പേ 21000 രൂപ അഡ്വാൻസ് കൊടുത്തിട്ട് അദ്ദേഹവുമായി ഒരു സിനിമയ്ക്കു കരാർ ഒപ്പിട്ട വ്യക്തിയാണ് ഞാൻ. അന്ന് ഉണ്ണി മുകുന്ദനെ ആരും അറിയില്ല. ‘മാട‌ക്കൊല്ലി’ എന്നൊരു സിനിമയായിരുന്നു ഞങ്ങൾ ചെയ്യേണ്ടിയിരുന്നത്. പക്ഷേ പല കാരണങ്ങളാൽ ആ സിനിമ നടന്നില്ല. അതിനുശേഷം പലയിടത്തും ഉണ്ണി മുകുന്ദൻ, മേജർ രവിയെ എടുത്തിട്ട് ഇടിച്ചു, മുക്കി എന്നൊക്കെ പറഞ്ഞ് വാർത്തകൾ വന്നു. അതെല്ലാം വളരെ സന്തോഷത്തോടെ നിങ്ങൾ പബ്ലിഷ് ചെയ്തു.

ADVERTISEMENT

ഞാനൊന്നു പറയട്ടെ, ഒരു വാർത്ത കേൾക്കുമ്പോള്‍ പെട്ടന്ന് എടുത്തുചാടരുത്. ഉണ്ണി ഇടിച്ചു എന്നു പറയുമ്പോൾ ചിലപ്പോൾ ഇടിച്ചിട്ടുണ്ടാകും. പക്ഷേ അതിന്റെ കാരണമെന്തെന്ന് നിങ്ങൾക്കാർക്കും അറിയില്ല. അത് വ‌ിടൂ’.– മേജർ രവി പറഞ്ഞു.

കാലത്ത് ഞാൻ ഉണ്ണിയെ വിളിച്ചിരുന്നു, അവൻ ഫോൺ എടുത്തില്ല. അവനറിയാം ഞാൻ വിളിച്ചാൽ എന്താണ് സംസാരിക്കുക. കണ്ണാടി മാത്രമാണ് പൊട്ടിച്ചതെങ്കിൽ അതു മാത്രമേ സംഭവിച്ചു കാണൂ. എന്നെ ഫെയ്സ്ബുക്കിൽ വന്ന് ചീത്ത പറയുന്ന ഒരുപാട് പേരുണ്ട്. അവരുടെയൊന്നും മുഖം വ്യക്തമല്ല. പക്ഷേ നേരിട്ടു വന്നൊരാൾ ഇങ്ങനെ ചീത്ത പറഞ്ഞാൽ ഞാൻ അടിക്കും. അതുകൊണ്ട് നിങ്ങളാരും നേരിട്ടു വന്ന് ചീത്ത വിളിക്കുകയുമില്ല. അതുപോലെ ഉണ്ണി മുകുന്ദനെ തെറി വിളിച്ചോ ഇല്ലയോ എന്ന് നമുക്കറിയില്ല, എന്താണ് സംഭവിച്ചതെന്നും അറിയില്ല. ഞാൻ അടിച്ചിട്ടില്ലെന്ന് ഉണ്ണി പറഞ്ഞല്ലോ. കാരണം ചാർജ് ഷീറ്റ് വന്നു കഴിഞ്ഞാൽ അടിച്ചുവെന്ന് പറയാൻ പറ്റില്ല. പിന്നെ എന്തു തന്നെയായാലും കോടതിയിലെത്തി നമ്മൾ അത് സ്ഥിരീകരിക്കണം. അതുകൊണ്ട് ഉണ്ണി പറഞ്ഞത് വിശ്വസിക്കുക. നിലപാട് ഇത്രയേ ഒള്ളൂ. ഇനി വിപിൻ വിളിച്ചു പറയുകയാണ്, എന്നെ അടിച്ചു എന്നു പറഞ്ഞാൽ പിന്നെ ബാക്കിയുള്ളത് നോക്കാം. രണ്ടുപേരുടെയും അടുത്ത് നടന്നതെന്തെന്ന് ചോദിക്കണം എന്നും അദ്ദേഹം വ്യക്തമാക്കി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT