അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി റീൽസ് വിഡിയോസിലൂടെ സോഷ്യൽ മീഡിയയിൽ സുപരിചിതയാണ്. പലപ്പോഴും കടുത്ത സൈബർ ആക്രമണവും നേരിടേണ്ടി വന്നിട്ടുണ്ട്.

ഇപ്പോഴിതാ, സുധിയുടെ മൂത്ത മകൻ കിച്ചു എന്നു വിളിക്കുന്ന രാഹുലിനൊപ്പമുള്ള തന്റെ ഒരു പഴയ ചിത്രം പങ്കുവച്ചിരിക്കുകയാണ് രേണു. കൊല്ലം സുധിയുടെ ആദ്യ വിവാഹ ബന്ധത്തിലെ മകനാണ് കിച്ചു.
‘എന്നെ കുറ്റം പറയുന്നവർക്ക് അറിയില്ലല്ലോ, ഇത്രേ ചെറുപ്പം തൊട്ടേ ഞാനും കൂടി കൂടെയാ ഞങ്ങളുടെ മകനെ വളർത്തിയത് എന്ന്. നെഗറ്റീവ് പറയുന്നവർ പറയുക. നോ പ്രോബ്ലം. സപ്പോർട്ടിനു നന്ദി’ എന്നാണ് ചിത്രത്തിനൊപ്പം രേണു കുറിച്ചത്.
നിരവധിയാളുകളാണ് പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.