ഉണ്ണി മുകുന്ദനും മാനേജരായിരുന്ന വിപിന്‍കുമാറും തമ്മിലുള്ള അഭിപ്രായഭിന്നതയ്ക്കിടയിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട പേരാണ് നടൻ ടൊവിനോ തോമസ്. ടൊവിനോയുടെ സിനിമ ‘നരിവേട്ട’യ്ക്ക് താൻ നല്ല അഭിപ്രായം പറഞ്ഞതിൽ ഉണ്ണി പ്രകോപിതനായെന്നും തന്നെ തല്ലിയെന്നുമായിരുന്നു വിപിന്റെ ആരോപണം. എന്നാൽ തങ്ങളുടെ സൗഹൃദം തകർക്കാനുള്ള വിപിന്റെ ശ്രമമാണ് ഈ വ്യാജ ആരോപണമെന്നാണ് ഉണ്ണി പിന്നീട് പറഞ്ഞത്.
ഇപ്പോഴിതാ,ടൊവിനോയുടെ ചാറ്റ് പങ്കുവച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് ഉണ്ണി ചാറ്റിന്റെ സ്ക്രീന്‍ ഷോര്‍ട്ട് പങ്കുവച്ചത്. ചാറ്റില്‍ ടൊവിനോ ഒരു വോയിസ് മെസേജ് അയച്ചിരിക്കുന്നതായി കാണാം. ‘ബസൂക്ക’ സിനിമയിലെ മമ്മൂട്ടിയുടെ സ്റ്റിക്കറാണ് ഉണ്ണി മുകുന്ദന്‍ റിപ്ലെ നല്‍കിയത്. ചിരിക്കുന്ന മോഹന്‍ലാലിന്‍റെ സ്റ്റിക്കറാണ് പിന്നാലെ ടൊവിനോ അയച്ചത്. തങ്ങള്‍ തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന വ്യക്തമാക്കുകയാണ് ഇതിലൂടെ ഉണ്ണി മുകുന്ദന്‍.