ADVERTISEMENT

അഭിനേതാക്കള്‍ക്ക് അഭിനയിച്ചു കാണിച്ചുകൊടുക്കുന്നത് സംവിധായകരുടെ ജോലിയല്ലെന്നും നല്ലൊരു നടന് അത് അപമാനമായി തോന്നുമെന്നും സംവിധായകന്‍ മണിരത്നം.
സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘തഗ് ലൈഫ്’ന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കമല്‍ഹാസൻ നായകനായി എത്തുന്ന സിനിമയില്‍ സിലമ്പരശനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു.
‘ആർട്ടിസ്റ്റുകള്‍ക്ക് അഭിനയിച്ചു കാണിച്ചുകൊടുക്കുന്നത് സംവിധായകരുടെ ജോലിയല്ല. നല്ലൊരു അഭിനേതാവിന് അത് അപമാനമായി തോന്നും. സംവിധായകനെ പൂര്‍ണ്ണമായി വിശ്വസിക്കുന്ന അഭിനേതാവാണ് കമല്‍ ഹാസൻ...’.– ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് സംസാരിക്കവേ മണിരത്‌നം പറഞ്ഞു.

ജൂണ്‍ അഞ്ചിനാണ് തഗ് ലൈഫ് റിലീസ് ചെയ്യുന്നത്. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റർനാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT