പ്രശസ്ത ചിത്രകാരൻ സേതു ശിവാനന്ദന് വരച്ച നടൻ ദിലീപിന്റെ ക്യാരക്ടർ കൺസപ്റ്റ് ലുക്ക് വൈറലാകുന്നു. പൊലീസ് ലുക്കിൽ, ചുരുണ്ട മുടിയും പ്രത്യേക രൂപഭാവങ്ങളുമൊക്കെയായാണ് ദിലീപ് ചിത്രത്തിൽ. കുഞ്ഞിക്കൂനന്, ചക്കരമുത്ത്, ചാന്തുപൊട്ട്, മായാമോഹിനിയൊക്കെ പോലെ, വേറിട്ട ഗെറ്റപ്പിലുള്ള ദിലീപിന്റെ ഒരു ക്യാരക്ടറിന് ഈ ലുക്കിൽ സാധ്യതയുണ്ടെന്നാണ് ആരാധകർ പറയുന്നത്.
അതേ സമയം ദിലീപ് നായകനായ പ്രിൻസ് ആൻഡ് ഫാമിലി തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഒരു ഫാമിലി കോമഡി ഇമോഷനൽ ഡ്രാമയാണ് ചിത്രം.