ADVERTISEMENT

കേരള-തമിഴ്‌നാട് അതിർത്തിയിലെ ചെങ്കോട്ട തിരുമലക്കോവിലിൽ ദർശനം നടത്തി മോഹൻലാൽ. ദക്ഷിണപഴനിയെന്നപേരിൽ അറിയപ്പെടുന്ന മുരുകക്ഷേത്രമായ തിരുമലക്കോവിൽ വിശ്വാസികൾക്കും വിനോദസഞ്ചാരികൾക്കും പ്രിയപ്പെട്ട ഇടമാണ്. വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് മോഹൻലാലും സുഹൃത്തുക്കളും പൻപൊഴി തിരുമല കുമാരസ്വാമിക്ഷേത്രത്തിൽ ദർശനം നടത്തിയത്. ക്ഷേത്ര വഴിപാടായി ചെമ്പിൽ പൊതിഞ്ഞ വേലും സമർപ്പിച്ചു.

ചെങ്കോട്ടയില്‍ നിന്ന് ഏകദേശം എട്ടുകിലോമീറ്ററോളം ഉള്ളിലായായി പമ്പ്‌ലിയില്‍ പശ്ചിമഘട്ടത്തോട് ചേര്‍ന്ന് കുന്നിന്‍ മുകളിലായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. അല്ലു അർജുന്റെ പുഷ്പ സിനിമയടക്കം ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. മോഹൻലാലിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ‘തുടരും’ സിനിമയിലെ ‘കൊണ്ടാട്ടം’ പാട്ടിലും തിരുമല മുരുകനെക്കുറിച്ചുള്ള പരാമർശമുണ്ട്. 600 വര്‍ഷത്തിനപ്പുറമാണ് തിരുമലകോവിലിന്റെ പഴക്കം കണക്കാക്കുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT