ADVERTISEMENT

‘96’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ ജാനു എന്ന കഥാപാത്രത്തിലൂടെ തെന്നിന്ത്യയുടെയാകെ പ്രിയങ്കരിയായ താരമാണ് ഗൗരി കിഷൻ. പിന്നീട് മലയാളമുൾപ്പടെ നിരവധി സിനിമകളിൽ നായികയായി.

ഇപ്പോഴിതാ, സ്റ്റൈലിഷ് ലുക്കിലുള്ള ഗൗരിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറൽ. മജെന്ത കളർ ബീച്ച് കോസ്റ്റ്യൂമിലാണ് ചിത്രങ്ങളിൽ ഗൗരി കിഷൻ. ബീച്ച്, പ്ലീസ്! എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചിരിക്കുന്നത്. മണിക്കൂറുകൾക്കകം ചിത്രങ്ങൾ വൈറലായി. നിരവധിയാളുകളാണ് ചിത്രത്തിനു താഴെ കമന്റുകളുമായി എത്തുന്നത്.

ADVERTISEMENT

തായ്‌ലൻഡിൽ അവധിക്കാലം ആഘോഷിക്കുകയാണ് താരമിപ്പോൾ. തായ്‌ലൻഡിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ക്രാബിയിലെ ബീച്ചിൽ നിന്നുള്ള ചിത്രങ്ങളാണ് ഗൗരി പങ്കുവച്ചത്.

ADVERTISEMENT
ADVERTISEMENT