ADVERTISEMENT

നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ‘പണി’യുടെ ക്ലൈമാക്സിൽ വില്ലന്മാരായ ഡോണിനെയും സിജുവിനെയും തോട്ടപൊട്ടിച്ച് കൊല്ലുന്ന രംഗം പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ഒറിജിനലിനെ വെല്ലുന്ന ഡമ്മിയാണ് ക്ലൈമാക്സ് സീനിനായി അണിയറക്കാർ ഉപയോഗിച്ചത്. സാഗർ സൂര്യയാണ് ഡോൺ എന്ന കഥാപാത്രമായത്.

ഇപ്പോഴിതാ, തന്റെ ഡമ്മിയെ ലിംഗനം ചെയ്തു നിൽക്കുന്ന ചിത്രം പങ്കുവച്ച് സാഗർ സോഷ്യൽ മീഡിയയിൽ കുറിച്ചതാണ് വൈറൽ.

ADVERTISEMENT

‘നീയാരാ ഡോണാ? അതേന്നെ, ഇവൻ തന്നെയാണാ ഡോൺ, ഗിരിയേട്ടന്റെ ‘പണി’ ശരിക്കും കിട്ടിയ ഡോൺ സെബാസ്റ്റ്യൻ. നന്ദിയുടെ പുഞ്ചിരിയോടെ ഞാൻ അവനെ അവസാനമായി ആലിംഗനം ചെയ്തു. അവൻ നിശബ്ദമായി എനിക്ക് നേരെ വന്ന പണി ഏറ്റുവാങ്ങിയപ്പോൾ ഞാൻ പണിക്ക് ശേഷമുള്ള എന്റെ സ്വപ്നതുല്യമായ ജീവിതത്തിലേക്ക് കാലെടുത്തുവച്ചു. ഞങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ച ഒരു മാസ്റ്റർപീസ് നൽകിയ ജോജു ചേട്ടനോട് എന്നെന്നും നന്ദിയും കടപ്പാടുമുണ്ട്’. – സാഗർ സൂര്യ കുറിച്ചു.

‘പണി’യിൽ നായകനു തുടരെത്തുടരെ പണി കൊടുക്കുന്ന വില്ലൻ കഥാപാത്രങ്ങളായാണ് സാഗറും ജുനൈസും എത്തിയത്. മികവുറ്റ പ്രകടനമാണ് ഇരുവരും കാഴ്ചവച്ചത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT