ബാല്യകാലസുഹൃത്ത് അനിതാ മേനോന്റെ വിയോഗവാർത്തയിൽ ഹൃദയം നുറുങ്ങി നടി ശോഭന.
‘വിട കുഞ്ഞേ. എന്റെ പ്രിയ സുഹൃത്തേ സമാധാനമായി ഉറങ്ങൂ. കൂടുതലൊന്നും പറയാനില്ല. ബാബു അങ്കിളിന്റെയും സൂ ആന്റിയുടെയും സതീഷ് മേനോന്റെയും അവീക്ഷയുടെയും അനീഷയുടെയും ദുഃഖത്തിനൊപ്പം ചേരുന്നു’ എന്നാണ് അനിതയോടൊപ്പമുള്ള തന്റെ പഴയകാല ചിത്രങ്ങൾ പങ്കുവച്ച് ശോഭന സോഷ്യൽ മീഡിയയിൽ കുറിച്ചത്.
അനിത വിടപറഞ്ഞു എന്ന വാർത്തകേട്ട് വാക്കുകൾ നഷ്ടപ്പെട്ടിരിക്കുന്നു എന്നും സമാധാനത്തോടെ ഉറങ്ങൂ എന്നല്ലാതെ ഒന്നും പറയാനില്ലെന്നും ശോഭന കുറിച്ചു. കുട്ടിക്കാലത്ത് ചെന്നൈ മൈലാപ്പൂരിൽ താമസിക്കുമ്പോൾ ശോഭനയുടെ കുടുംബത്തിന്റെ അയൽക്കാരായിരുന്നു അനിത മേനോനും കുടുംബവും.