ADVERTISEMENT

മലയാളത്തിന്റെ പ്രിയതാരപുത്രിയാണ് നടൻ ദിലീപിന്റെയും നടി മഞ്ജു വാരിയരുടെയും മകൾ മീനാക്ഷി. ഡോക്ടറായ മീനാക്ഷി അഭിനയരംഗത്തേക്കു വന്നിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. വലിയ ആരാധക പിന്തുണയും മീനാക്ഷിയ്ക്കുണ്ട്.

മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണ് നടി നമിത പ്രമോദ്. ഇരുവരും ഒന്നിച്ചുള്ള സൗഹൃദനിമിഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ, തങ്ങൾ ഒന്നിച്ചുള്ള ചില മനോഹരചിത്രങ്ങൾ നമിത സോഷ്യൽ മീഡിയയിൽ പങ്കുവച്ചതാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ‘Delululu’ എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചത്.

ADVERTISEMENT

എംബിബിഎസ് പഠനം പൂർത്തിയാക്കിയ മീനാക്ഷി ദിലീപ് ഇപ്പോൾ കൊച്ചിയിൽ ജോലി ചെയ്യുകയാണ്. നമിത പ്രമോദ് സമ്മർ ടൗൺ കഫെ എന്ന റസ്റ്റോറന്റും നടത്തിവരുന്നു.

ADVERTISEMENT
ADVERTISEMENT