രാഘവ ലോറൻസ് നായകനാകുന്ന തമിഴ് ചിത്രം ‘ബെൻസി’ൽ മലയാളത്തിന്റെ പ്രിയതാരം നിവിൻ പോളിയും. കൈതിയിലൂടെ സംവിധായകന്‍ ലോകേഷ് കനകരാജ് തുടക്കമിട്ട സിനിമാറ്റിക് യൂണിവേഴ്‌സായ എല്‍ സി യുവിലെ അടുത്ത ചിത്രമാണിത്. ഭാഗ്യരാജ് കണ്ണനാണ് സംവിധാനം. കഥ ലോകേഷിന്റെതാണ്. തിരക്കഥ സംവിധായകന്റേതും.
വാൾട്ടർ എന്ന സ്റ്റൈലിഷ് വില്ലൻ റോളിലാണ് നിവിൻ പോളി ചിത്രത്തിലെത്തുന്നത്. ക്യാരക്ടർ ടീസർ ഇതിനോടകം വൈറൽ ആണ്. പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന്‍ സുന്ദരം, ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡ്, ജഗദീഷ് പളനിസ്വാമിയുടെ ദി റൂട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
സംഗീതമൊരുക്കുന്നത് സായ് അഭ്യങ്കര്‍. ഛായാഗ്രഹണം – ഗൗതം ജോര്‍ജ്, എഡിറ്റിങ് – ഫിലോമിന്‍ രാജ്.