മലയാളത്തിന്റെ പ്രിയനടി കാവ്യ മാധവന്റെയും നടൻ ദിലീപിന്റെയും മകൾ മഹാലക്ഷ്മി ആരാധകർക്ക് പ്രിയങ്കരിയാണ്. മഹാലക്ഷ്മിയുമായി ബന്ധപ്പെട്ട എല്ലാ വിശേഷങ്ങളും വളരെ ആവേശത്തോടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കാറ്. ഇപ്പോഴിതാ, മഹാലക്ഷ്മിയും കാവ്യയും ഒന്നിച്ചുള്ള ഒരു ക്യൂട്ട് ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. കാവ്യയുടെ ഫാൻ പേജിലാണ് ചിത്രം എത്തിയത്. നിരവധി ആരാധകരാണ് പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.
വിജയദശമി ദിനത്തിലാണ് മഹാലക്ഷ്മി ജനിച്ചത്. മാമാട്ടിയെന്നാണ് വീട്ടില് വിളിക്കുന്നത്.