ഒരു കാലത്ത് തെന്നിന്ത്യയുടെ പ്രിയനായികയായിരുന്നു സംഗീത. തമിഴ്, മലയാളം സിനിമകളിൽ സൂപ്പർതാരങ്ങൾക്കൊപ്പം സംഗീത തിളങ്ങി. മലയാളത്തിൽ വാഴുന്നോർ, ചിന്താവിഷ്ടയായ ശ്യാമള എന്നീ സിനിമകളാണ് സംഗീതയുടെതായി എത്തിയ വൻ ഹിറ്റുകൾ. വിവാഹ ശേഷം അഭിനയരംഗം വിട്ട താരം അടുത്തിടെ ചാവേർ എന്ന സിനിമയിലൂടെ മടങ്ങിവരവ് ശ്രദ്ധേയമാക്കി.
ഇപ്പോഴിതാ, തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് സംഗീത പറഞ്ഞതാണ് ചർച്ചയാകുന്നത്. തന്റെ യഥാർത്ഥ പ്രായത്തെക്കാൾ വളരെ പ്രായം കൂടിയ കഥാപാത്രങ്ങളാണ് സിനിമയിൽ അവതരിപ്പിച്ചിട്ടുള്ളതെന്നു താരം പറയുന്നു. ചെയ്യുന്ന കഥാപാത്രത്തിനപ്പുറം നായകന്മാരുടെ പ്രായമോ സ്റ്റാർഡമോ നോക്കാറില്ലെന്നും സംഗീത.
ആദ്യം നായികയായി അഭിനയിക്കുമ്പോൾ 16 വയസ്സായിരുന്നു സംഗീതയുടെ പ്രായം. 5 വയസ്സുകാരന്റെ അമ്മയായി, രാജ്കിരണിന്റെ ഭാര്യാ വേഷമായിരുന്നു ചിത്രത്തിൽ.