ആസിഫ് അലി നായകനായ ‘ആഭ്യന്തര കുറ്റവാളി’ സിനിമയെ അഭിനന്ദിച്ച് നടൻ ബാല പറഞ്ഞത് ചർച്ചയാകുന്നു.
‘ജീവിതത്തില്‍ നടന്ന കാര്യങ്ങള്‍ വരുമ്പോള്‍ യഥാര്‍ഥത്തില്‍ ഫീല്‍ ആവും. ചില കാര്യങ്ങള്‍ കണ്ട് കണ്ണുനിറഞ്ഞു, പക്ഷേ കണ്‍ട്രോള്‍ ചെയ്തു ഞാന്‍’ എന്നാണ് ഭാര്യ കോകിലയ്ക്കൊപ്പം സിനിമ കണ്ടിറങ്ങിയ ശേഷം താരം പറഞ്ഞത്.
തനിക്കു നേരെ ഉയരുന്ന വിമര്‍ശനങ്ങളെ പരാമര്‍ശിച്ച്, ചാനലുകള്‍ പറയുന്നതു പോലെ താന്‍ സൈക്കോ ആണോ എന്നും മുഖത്ത് അടിക്കാറുണ്ടോ എന്നും കോകിലയോട് ബാല ചോദിക്കുന്നു. ‘മാമാ ഭയങ്കര സോഫ്റ്റ്, ചിന്ന കൊളന്ത മാതിരി, അടിപൊളി’ എന്നാണ് കോകിലയുടെ മറുപടി. കുപ്പി എടുത്ത് തലയ്ക്ക് അടിക്കുന്ന ആളാണോ ഞാന്‍ എന്നും ബാല ചോദിക്കുന്നു. ആദ്യം ഇത്തരം ആരോപണങ്ങള്‍ കേള്‍ക്കുമ്പോള്‍ ഭയങ്കര ദേഷ്യം വരും. ഇത്രയ്ക്ക് കള്ളത്തരമോ ? പിന്നീട് ഡെയ്‌ലി കേട്ടുകേട്ടു എന്റര്‍ടെയ്ന്‍മെന്റായി എന്നും ബാല.