ADVERTISEMENT

തിയറ്ററുകളിൽ പ്രദർശനം തുടരുന്ന മണിരത്നം–കമൽഹാസൻ ചിത്രം ‘തഗ് ലൈഫ്’ ൽ മലയാളത്തിന്റെ പ്രിയനടൻ ബാബുരാജ് ഒരു അതിഥി വേഷത്തിലെത്തുന്നുണ്ട്. വേറിട്ട ഗെറ്റപ്പിലാണ് സാമുവൽ റോയപ്പ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. ഈ ലുക്കിലുള്ള താരത്തിന്റെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

മുൻപ് മണിരത്നം ഒരുക്കിയ ‘പൊന്നിയിൻ സെൽവനി’ലേക്ക് ബാബുരാജിന് അവസരം ലഭിച്ചെങ്കിലും അഭിനയിക്കാനായില്ല. അതുകൊണ്ടു തന്നെ ‘തഗ് ലൈഫ്’ അവസരം താരത്തിന് ഏറെ സ്പെഷ്യലാണ്.

ADVERTISEMENT

മുൻപും തമിഴിൽ ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള താരമാണ് ബാബുരാജ്. വിശാൽ, വിക്രം ഉൾപ്പടെയുള്ള സൂപ്പർതാരങ്ങളുടെ വില്ലൻ വേഷത്തില്‍ താരം തിളങ്ങിയിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT