മാലിദ്വീപിൽ ഭർത്താവ് ആന്റണി തട്ടിലിനൊപ്പം അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് നടി കീർത്തി സുരേഷ്.
15 വർഷമായി പ്രണയത്തിനുശേഷമായിരുന്നു ബാല്യകാലസുഹൃത്തും സഹപാഠിയുമായ ആന്റണി തട്ടിലുമായുള്ള കീർത്തിയുടെ വിവാഹം. 2024 ഡിസംബർ 12ന് ഗോവയിൽ വച്ചായിരുന്നു ആഡംബര പൂർണമായ വിവാഹം നടന്നത്.
വിവാഹശേഷം താൽക്കാലികമായി സിനിമയിൽ നിന്നു ഇടവേളയെടുത്ത താരം യാത്രകളും മറ്റുമായി വിവാഹജീവിതം ആഘോഷിക്കുകയാണ്.