ADVERTISEMENT

നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി. ചാക്കോയുടെ അപ്രതീക്ഷിത വിയോഗം പ്രിയപ്പെട്ടവരെ കുറച്ചൊന്നുമല്ല ഉലച്ചത്. ഷൈന്‍ ടോമിന്റെ ജീവിതത്തിലെ തണൽ അപ്പനായിരുന്നു. കാർ അപകടത്തിലാണ് ചാക്കോ മരണപ്പെട്ടത്. അപകടത്തില്‍ ഷൈനും പരുക്കേറ്റു.

ഇപ്പോഴിതാ, നടൻ റോണി ഡേവിഡ് രാജ് ഷൈനിന്റെ പിതാവിന്റെ വിയോഗവുമായി ബന്ധപ്പെട്ടു പറ‍ഞ്ഞതാണ് ശ്രദ്ധ നേടുന്നത്.

ADVERTISEMENT

‘ഞാൻ ആശുപത്രിയിൽ പോയി ഷൈനെ കണ്ടിരുന്നു. ഷൈന്റെ ഇടതുകൈയുടെ എല്ല് ഒടിഞ്ഞിരിക്കുകയാണ്. കടുത്ത വേദനയുണ്ട്. ഷൈൻ ആദ്യം സംസാരിച്ചപ്പോൾ, അങ്കിൾ പോയ കാര്യം ഷൈൻ അറിഞ്ഞില്ലെന്നാണ് എനിക്കു തോന്നിയത്. പിന്നെ പറഞ്ഞു, ‘ഞാൻ കണ്ണു തുറക്കുമ്പോഴേക്കും അപ്പന്റെ കാതിൽ ചോരയായിരുന്നു’ എന്ന്. അതു കഴിഞ്ഞ് ഷൈൻ സങ്കടം നിറയുന്നൊരു ചിരിയോടെ പറഞ്ഞു, ‘എന്റെ പിറകെ നടന്ന് നടന്ന് അപ്പൻ പോയെടോ’ എന്ന്’ റോണി വേദനയോടെ പറഞ്ഞു.

ADVERTISEMENT
ADVERTISEMENT