ADVERTISEMENT

അനശ്വര രാജൻ നായികയാകുന്ന ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ സിനിമയുടെ രസികൻ ട്രെയിലർ എത്തി. ജൂൺ 13നു ചിത്രം തിയറ്ററുകളിലെത്തും. ഒരു മരണവീടിനെ കേന്ദ്രീകരിച്ച് കോമഡി പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്.

എസ്. വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ADVERTISEMENT

ഛായാഗ്രഹണം- റഹീം അബൂബക്കർ, എഡിറ്റർ- ജോൺകുട്ടി, സംഗീതം- അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ- ഹാരിസ് ദേശം & കനിഷ്ക ഗോപിഷെട്ടി, ലൈൻ പ്രൊഡ്യൂസഴ്സ്- അജിത് കുമാർ & അഭിലാഷ് എസ് പി & ശ്രീനാഥ് പി എസ്.

ADVERTISEMENT
ADVERTISEMENT