ADVERTISEMENT

അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിൽ പരുക്കേറ്റവരെ ചികിത്സിക്കുന്ന മെഡിക്കൽ സംഘത്തോടൊപ്പം സജീവമായി ഇടപെടുന്ന മുൻപങ്കാളി എലിസബത്തിന് ആശ്വാസവാക്കുകളുമായി നടൻ ബാല.

‘അഹമ്മദാബാദിലെ വിമാനാപകടത്തിൽ ഉണ്ടായ വലിയ നഷ്ടത്തിൽ അഗാധമായ അനുശോചനം അറിയിക്കുന്നു. ദൈവം എല്ലാവർക്കുമൊപ്പം ഉണ്ടാകട്ടെ. ഞാൻ നിങ്ങളെ ടിവിയിൽ കണ്ടു, സുരക്ഷിതയായിരിക്കൂ ഡോക്ടർ. എന്റെ എല്ലാ പ്രാർഥനയും. ബാല–കോകില’.–ബാല സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

ADVERTISEMENT

എലിസബത്ത് ജോലി ചെയ്യുന്ന ആശുപത്രിയിലെ ഇന്റേൺ ഡോക്ടർമാർ താമസിക്കുന്ന ഹോസ്റ്റൽ കെട്ടിടത്തിനു മുകളിലേക്കാണു വിമാനം പതിച്ചത്.

ADVERTISEMENT
ADVERTISEMENT