ADVERTISEMENT

വിവാഹ വാർഷികദിനത്തിൽ ജീവിതപങ്കാളി ഷാനിദ് ആസിഫ് അലിയ്ക്കൊപ്പമുള്ള മനോഹരമായ വിഡിയോ പങ്കുവച്ച് പ്രണയാർദ്രമായ കുറിപ്പുമായി നടി ഷംന കാസിം. വിവാഹശേഷം ഷംന ദുബായിൽ സെറ്റിൽഡാണ്.

ഹാപ്പി നിക്കാഹ് ആനിവേഴ്സറി ഇക്കാ... എന്ന ആശംസയോടെയാണ് ഷംനയുടെ കുറിപ്പ് ആരംഭിക്കുന്നത്. ഒരുമിച്ച് വളർന്നതിന്റെ മൂന്ന് വർഷങ്ങൾ. പങ്കാളി, സമാധാനം തുടങ്ങി എല്ലാം എനിക്ക് എന്റെ ഇക്കയാണ്. എല്ലാ ഉയർച്ചയിലൂടെയും താഴ്ചയിലൂടെയും കടന്ന് പോകുമ്പോഴും നീയാണ് എന്റെ ലോകം എന്നും ഷംന കുറിച്ചു. സ്നേഹത്തിന്റെയും ചിരിയുടെയും പഠനത്തിന്റെയും ഇനിയും നിരവധി വർഷങ്ങൾ... ഒരുമിച്ച്. എന്ത് വന്നാലും ഞാൻ എപ്പോഴും നിങ്ങളെ മാത്രമെ തിരഞ്ഞെടുക്കൂ. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു ഇക്കാ... എന്നാണ് ഷംനയുടെ കുറിപ്പ്.

ADVERTISEMENT

ആരാധകരും സുഹൃത്തുക്കളുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

ADVERTISEMENT
ADVERTISEMENT