ADVERTISEMENT

അഹമ്മദാബാദിലുണ്ടായ അതിദാരുണമായ വിമാനാപകടവുമായി ബന്ധപ്പെട്ട് നടനും എഴുത്തുകാരനുമായ തമ്പി ആന്റണി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ഈ അപകടത്തിൽ ഉത്തരം കിട്ടാത്ത ആറു ചോദ്യങ്ങളും അദ്ദേഹം ഉയർത്തുന്നു.

തമ്പി ആന്റണിയുടെ കുറിപ്പ്:

ADVERTISEMENT

ഇന്നത്തെ ചിന്ത, എല്ലാവർക്കും ഒരു സമയമുണ്ട് , ഒരാളെ ദൈവം രക്ഷിച്ചു എന്നൊക്കെ ഇപ്പോഴും പറയുന്ന അന്ധവിശ്വാസികൾ നമുക്കിടയിലുണ്ട്. ദൈവമുണ്ടെങ്കിൽ ഒരാളെ മാത്രം രക്ഷിച്ചു എന്ന് പറയാൻ പറ്റുമോ? അങ്ങനെയെങ്കിൽ, പിഞ്ചു കുഞ്ഞുങ്ങളെയടക്കം, ബഹുഭൂരിപക്ഷം വിശ്വാസികളായ യാത്രക്കാരെയും ചുട്ടുകരിച്ച ദൈവം എത്രയോ ക്രൂരനാണ്.

രമേശ് വിശ്വാസ് കുമാറിന്റെ രക്ഷപെടൽ തീർത്തും ആക്‌സിഡന്റൽ മാത്രമാണ്. അയാൾ പെട്ടെന്ന് എഴുന്നേറ്റു കണ്ണുതുറന്നപ്പോൾ ചുറ്റിനും കരിഞ്ഞ ശവകൂനകൾ. അവിടുന്ന് അദേഹം ഓടുന്നതുകണ്ട്,‌ ഒരാമ്പുലൻസ്‌ അദ്ദേഹത്തെ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. നിസാര പരുക്കുകളോടെയാണ് വിശ്വാസ് രക്ഷപെട്ടത് എന്നാണ് അറിഞ്ഞത്‌. ജീവിതത്തിൽ സംഭവിക്കുന്നതൊക്കെ, നമ്മുടെയൊക്കെ ജനനം പോലെ, ആകസ്മികം മാത്രമാണ്. ജനിക്കുന്നതുമുതൽ മരിക്കുന്നതുവരെ എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം. ഏതപകടത്തിലും മരിക്കാം. ഏതു ദൈവത്തോടു പ്രാർഥിച്ചിട്ടും ഒരു പ്രയോജനവും കിട്ടാൻ പോകുന്നില്ല. നിങ്ങൾക്കു വിശ്വസിക്കാനാകുന്നുണ്ടോ?

ADVERTISEMENT

ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 1.19 മില്യൻ ആളുകളാണ് വര്‍ഷം തോറും റോഡപകടങ്ങൾ മൂലം ലോകത്ത് മരണപ്പെടുന്നത്. ഒരു ദിവസം മാത്രം 3200 മുതൽ 3300 വരെ ആളുകൾ മരിക്കുന്നു. ഇതിൽ ഇന്ത്യയിൽ 400 മുതൽ 500 ആളുകളാണ് ഒരു ദിവസം മരണപ്പെടുന്നത്.

ഭൂമിയിൽ നിൽക്കുന്ന ഒരാൾ പ്ലെയിൻ ഇടിച്ചു മരിക്കാനുള്ള സാധ്യത 10 മില്യനിൽ ഒന്നാണ്. എന്നിട്ടും അഹമ്മദാബാദിലെ മെഡിക്കൽ കോളജിലെ അഞ്ചു വിദ്യാർഥികൾ മരിച്ചു. അത്‌ അങ്ങേയറ്റം നിർഭാഗ്യകരവും ആകസ്മികവുമാണ്. ദൈവത്തിനു ഭാഗ്യം എന്നൊരു പേരിട്ടാൽ ആ ദൈവത്തിന്റെ അനുഗ്രഹം കൊണ്ടു മാത്രമാണ് നമ്മൾ ഇപ്പോഴും ജീവിച്ചിരിക്കുന്നത്. ‘Every day is a bonus’ എന്നല്ലേ പറയപ്പെടുന്നത്.

ADVERTISEMENT

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ

1. ടേക്ക് ഓഫ് കഴിഞ്ഞ് 9 മിനിറ്റിനുള്ളിൽ ഇത് എങ്ങനെ സംഭവിച്ചു? (ശരിയായ വിവരമനുസരിച്ച്, ടേക്ക് ഓഫ് കഴിഞ്ഞ് ഒരു മിനിറ്റിനും കുറച്ചുള്ളിൽ തന്നെ വിമാനം താഴേക്ക് വീണു.)

2. ഉയർന്നുകിടക്കുന്ന സമയത്ത് ലാന്‍ഡിങ് ഗിയർ എങ്ങനെ താഴ്ത്തിയ നിലയിലാണ്?

ആദ്യ അന്വേഷണത്തിൽ ലാന്‍ഡിങ് ഗിയർ ഉയർത്താൻ ശ്രമിച്ചിട്ടില്ലെന്ന് കാണുന്നു —ഇത് ഉയർന്നു പറക്കാനുള്ള ശേഷിയെ വലിയ തോതിൽ ബാധിച്ചു.

3. ടേക്ക് ഓഫ് ചെയ്യുമ്പോൾ ഫ്ലാപ്സ് മുഴുവൻ തുറന്നില്ലെങ്കിൽ എങ്ങനെ?

ഫ്ലാപ്സ് ശരിയായി സജ്ജീകരിക്കാതെ ടേക്ക് ഓഫ് നടത്തിയെന്ന സംശയം ഉയരുന്നു — ഇതും വിമാനം ആവശ്യമായ ഉയരം നേടാൻ തടസ്സമായി.

4. എങ്ങനെ രണ്ടും എൻജിനുകൾ ഒരേസമയം സ്റ്റാൾആകുന്നു?

രണ്ടു എൻജിനുകളും thrust നഷ്ടപ്പെടാൻ കാരണമായത് പക്ഷി വന്നിടിക്കുകയോ അല്ലെങ്കിൽ ഫ്യുവൽ ഫ്ലോ പ്രശ്നം ആയിരിക്കാമെന്ന് കരുതുന്നു.

5. രണ്ട് പരിചയസമ്പന്നനായ പൈലറ്റുമാർ എങ്ങനെ വിമാനം ഉയിർപ്പിക്കാൻ പരാജയപ്പെട്ടു?

വിമാനം ടേക്ക് ഓഫ് സമയത്ത് ശരിയായ ഉയരം നേടാൻ കഴിഞ്ഞില്ല — ഇതിന് ടേക്ക് ഓഫ് കോൺഫിഗറേഷൻ പിഴവ് കൂടാതെ എൻജിൻ പ്രശ്നങ്ങളും കാരണമായിരിക്കാം.

6 . ഒരു യുദ്ധത്തിനു ശേഷമായതുകൊണ്ട് അട്ടിമറിക്കു( തീവ്രവാദ ആക്രമണ) സാധ്യതയുണ്ടോ?

ADVERTISEMENT