മലയാളത്തിന്റെ പ്രിയനടൻ ദിലീപിന്റെയും നടി മഞ്ജു വാരിയരുടെയും മകൾ മീനാക്ഷി ആരാധകർക്ക് പ്രിയങ്കരിയാണ്. സിനിമാരംഗത്തേക്ക് എത്തിയിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് മീനാക്ഷി. തന്റെ ചിത്രങ്ങൾ താരപുത്രി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുന്നത് വളരെ വേഗം വൈറലാകാറുണ്ട്.
ഇപ്പോഴിതാ, ഫാദേഴ്സ് ഡേയിൽ അച്ഛനൊപ്പമുള്ള പഴയകാല ചിത്രം പങ്കുവച്ചിരിക്കുകയാണ് മീനാക്ഷി. ഒരു ബോട്ട് യാത്രയ്ക്കിടെ എടുത്ത ചിത്രത്തിൽ അച്ഛനോട് ചേർന്ന് നിൽക്കുകയാണ് മീനാക്ഷി. ‘എൻ കണിമലരെ...’ എന്ന പാട്ടിനൊപ്പമാണ് ചിത്രം പോസ്റ്റ് ചെയ്തത്.
ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളജില്‍ നിന്നും എംബിബിഎസ് പൂര്‍ത്തിയാക്കിയ താരം ഇപ്പോൾ ആസ്റ്ററിൽ ജോലി ചെയ്യുകയാണ്. ഡെര്‍മറ്റോളജിയിലാണ് മീനാക്ഷി സ്പെഷലൈസ് ചെയ്തിരിക്കുന്നത്.