എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ പരാതിയുമായി നടനും സംവിധായകനുമായ നാദിർഷ. ആരോഗ്യവാനായ തന്റെ പൂച്ച ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം ചത്തുവെന്നാണ് നാദിർഷയുടെ പരാതി.
‘ERNAKULAM PET Hospital. Near Renai medicity.Palarivattom(mamangalam) നല്ല ആരോഗ്യവാനായ ഞങ്ങളുടെ ക്യാറ്റിനെ ഒന്നു കുളിപ്പിക്കാൻ കൊണ്ടുപോയതിന്റെ പേരിൽ ഒന്നുമറിയാത്ത കുറെ ബംഗാളികളുടെ (ഒപ്പം മലയാളികളും ഉണ്ട്) കയ്യിൽ കൊടുത്ത് കൊന്നുകളഞ്ഞ ദുഷ്ടന്മാർ ഉള്ള ഈ ഹോസ്പിറ്റലിൽ ദയവുചെയ്ത് നിങ്ങളാരും നിങ്ങളുടെ പ്രിയപ്പെട്ട Pet മായി ചെന്ന് അബദ്ധം സംഭവിക്കരുത്. ഇവിടെ ഉള്ളവർക്ക് ഒരു തേങ്ങയും അറിയില്ല.
ഒരു വിവരവുമില്ലാത്ത വിദ്യാഭ്യാസമില്ലാത്ത ഡോക്ടർമാർ എന്ന് പറഞ്ഞിരിക്കുന്ന ഈ വൃത്തികെട്ടവന്മാരുടെ കയ്യിൽ നിങ്ങളുടെ പ്രിയപ്പെട്ട pets നെ നല്കരുതേ plz
ഞാൻ കേസ് കൊടുത്തിട്ടുണ്ട്’.– നാദിർഷ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഗ്രൂം ചെയ്യുമ്പോൾ പൂച്ച അക്രമാസക്തമാകാതിരിക്കാന്‍ അനസ്‌തേഷ്യ നല്‍കാറുണ്ട്. ഇതിനിടെ പൂച്ച ചത്തെന്നാണ് നാദിര്‍ഷയുടെ ആരോപണം. ഇന്നലെയായിരുന്നു പൂച്ചയെ ഇവിടെ എത്തിച്ചത്. സഡേറ്റ് ചെയ്യുന്നതിനിടെ പൂച്ച ചത്തു എന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞതെന്ന് നാദിർഷ പറഞ്ഞു.