ADVERTISEMENT

മലയാളത്തിന്റെ പ്രിയതാരം ഉർവശിക്കൊപ്പമുള്ള തന്റെ മനോഹരചിത്രങ്ങൾ പങ്കുവച്ച് നടി ഭാമ. ഉർവശിയുടെ മടിയിൽ തല ചായ്ച്ചു കിടക്കുന്ന ഭാമയുടെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ‘എന്റെ എക്കാലത്തെയും പ്രിയപ്പെട്ട’ എന്ന കുറിപ്പോടെയാണ് ഭാമ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്നേഹവും വാത്സല്യവും നിറയുന്ന ചിത്രങ്ങൾ ഇരുവരും തമ്മിലുള്ള ആത്മബന്ധം വെളിപ്പെടുത്തുകയാണ്.

‘സകുടുംബം ശ്യാമള’യിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ഈയടുത്ത കാലത്തായി സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരം. ജീവിതത്തിലെ രസകരമായ നിമിഷങ്ങളും ഓർമകളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT