സംവിധായകൻ സച്ചി ഓർമയായിട്ട് അഞ്ച് വർഷം. പ്രിയപ്പെട്ടവന്റെ ഓർമദിനത്തിൽ ഭാര്യ സിജി സച്ചി സോഷ്യൽ മീഡിയയിൽ കുറിച്ചത് ഹൃദയം തൊടും വരികൾ.
‘അവസാന സെൽഫി എടുക്കുന്നത് 15/06/2020 ആയിരുന്നു. അന്ന് അവനു വല്ലാത്ത ഒരു തേജസ്സു ആയിരുന്നു. നേഴ്സ് വന്നു പറഞ്ഞു ഇന്ന് എന്തേ വെള്ളയും വെള്ളയും ഇട്ടു കല്യാണച്ചെക്കനെ പോലെ ഉണ്ടല്ലോ. ഒരു പതിഞ്ഞ ചിരിയായിരുന്നു മറുപടി. എപ്പോൾ ഡ്രസ്സ് ചെയ്താലും ഒരു സെൽഫി നിർബദ്ധമാണ് സച്ചിക്ക്. പക്ഷെ...വെള്ള ഡ്രസ്സ് ഇട്ടു നീ പോയത് വെള്ളത്തുണിയിൽ പൊതിയനാണെന്നു അറിഞ്ഞില്ല. വെള്ള ഇട്ട എന്റെ നെറ്റിയിലെ സിന്ദൂരം എന്നെന്നേയ്ക്കുമായി മായ്ക്കാനാണെന്നും...ഇനിയൊരു സെൽഫിക്ക് നീ ഉണ്ടാവില്ലെന്നും അഞ്ചുവർഷം’. - സിജി കുറിച്ചു.