താരസംഘടന ‘അമ്മ’യുടെ തലപ്പത്തേക്കില്ലെന്ന മോഹൻലാലിന്റെ നിലപാടിൽ പ്രതികരണവുമായി നടി സീമ.ജി.നായർ. ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ നിന്നെടുത്ത ചിത്രത്തിനൊപ്പമാണ് സീമ.ജി.നായരുടെ കുറിപ്പ്.
‘ശുഭദിനം. ശുഭദിനം മാത്രം. തണലേകാൻ ഒരു വൻ മരം ഉള്ളപ്പോൾ, തണലിന്റെ വില പലരും മനസിലാക്കാതെ പോണു. ആ മരം ഇല്ലാതായി കഴിയുമ്പോൾ ആണ്,അത് നൽകിയ തണൽ എത്രത്തോളം ആയിരുന്നു എന്ന് മനസിലാക്കുന്നത്’ എന്നാണ് സീമ ഫെയ്സ്ബുക്കിൽ കുറിച്ചത്.